KOYILANDY DIARY

The Perfect News Portal

വന്ദേഭാരതിന് രണ്ട് സ്റ്റോപ്പുകള്‍ കൂടി അനുവദിക്കാന്‍ സാധ്യത, യാത്രാസമയം കൂടുമെന്നതിൽ ആശങ്ക

വന്ദേഭാരതിന് രണ്ട് സ്റ്റോപ്പുകള്‍ കൂടി അനുവദിക്കാന്‍ സാധ്യത, യാത്രാസമയം കൂടുമെന്നതിൽ ആശങ്ക. സംസ്ഥാനത്തെ വന്ദേഭാരത് ട്രെയിനിന് നിലവിൽ ആറ് സ്റ്റോപ്പുകളാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍ ഷൊര്‍ണൂരില്‍ അടക്കം സ്റ്റോപ്പുകളില്ലാത്തത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. വിവിധ കോണുകളില്‍ നിന്ന് പുതിയ സ്റ്റോപ്പുകള്‍ക്കുള്ള ആവശ്യവും ഉയര്‍ന്നു. ഇതില്‍ ഒന്നോ രണ്ടോ സ്‌റ്റോപ്പുകള്‍ കൂടി റെയില്‍വേ അനുവദിക്കാനാണ് സാധ്യത.

ചെങ്ങന്നൂരും ഷൊര്‍ണൂരുമാകും വന്ദേഭാരതിന് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചേക്കുക. എന്നാല്‍ സ്റ്റോപ്പുകള്‍ കൂടുമ്പോള്‍ ട്രെയിനിൻ്റെ യാത്രാസമയം കൂടുമെന്നത് ആശങ്കയാവുന്നുണ്ട്. രണ്ട് സ്‌റ്റോപ്പുകള്‍ കൂടി അനുവദിച്ചാല്‍ ഏകദേശം ആറ് മിനിറ്റ് യാത്രാസമയം കൂടാനാണ് സാധ്യത. കേരളത്തില്‍ എല്ലാ സ്റ്റോപ്പുകള്‍ക്കും മൂന്ന് മിനിറ്റാണ് ട്രെയിന്‍ നിര്‍ത്തുക. ഓട്ടോമാറ്റിക് വാതിലുകള്‍ അടയാനും തുറക്കാനും വേണ്ട സമയം കൂടി ഉള്‍പ്പെടുത്തിയാണ് ഇത്.