KOYILANDY DIARY

The Perfect News Portal

കോഴികളെ സൗജന്യമായി വിതരണം ചെയ്തു

കൊയിലാണ്ടി: ജനശ്രി ചേമഞ്ചേരി മണ്ഡലം സഭയുടെ ആഭിമുഖ്യത്തിൽ 3 മാസം പ്രായമായ കോഴികളെ സൗജന്യമായി വിതരണം ചെയ്തു. ജനശ്രീ യുനിറ്റുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട  8 ഗുണഭോക്താക്കൾക്ക് ജനശ്രീ കൊയിലാണ്ടി ബ്ലോക്ക് യൂനിയൻ കോർഡിനേറ്റർ ആലിക്കോയ പുതുശ്ശേരി കോഴികളെ വിതരണം ചെയ്തു.
ചടങ്ങിൽ ജനശ്രീ ചേമഞ്ചേരി മണ്ഡലം ചെയർമാൻ ടി. പി. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. വി. വി. ഉണ്ണി മാധവൻ, അബൂബക്കർ, പി, മൊയ്തീൻകോയ തുവ്വക്കോട്, പ്രസന്ന ടീച്ചർ, മധുസൂധനൻ കണ്ണഞ്ചേരി, സജീവൻ ഒ. പി. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഭാസ്കർ മേലോത്ത് സ്വാഗതവും ടി. കെ. ദാമോദരൻ നന്ദിയും പറഞ്ഞു.