KOYILANDY DIARY

The Perfect News Portal

മതേതരത്വവും ജനാധിപത്യവും സോഷ്യലിസവും ജ്വലിപ്പിക്കുന്നതായിരിക്കണം പുതിയ വിദ്യാഭ്യാസനയം; കെ ടി രാധാകൃഷ്ണൻ മാസ്റ്റർ

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് യൂണിയൻ അധ്യാപക ദിനം കെ ടി രാധകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പി യു പന്തലായനി ബ്ലോക്ക്‌ പ്രസിഡണ്ട് എൻ കെ കെ മാരാർ അധ്യക്ഷത വഹിച്ചു. മതേതരത്വവും ജനാധിപത്യവും സോഷ്യലിസവും ജ്വലിപ്പിക്കുന്നതായിരിക്കണം പുതിയ വിദ്യാഭ്യാസനയമെന്ന് കെ ടി രാധാകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ബഹുസ്വരത മതേതര ബോധം എന്നിവ പൂവണിയുന്ന വിദ്യാഭ്യാസനയം രൂപപ്പെടുത്തണം.
പാട്യ പദ്ധതി രൂപീകരണം എല്ലാവരും ചേർന്നുകൊണ്ടുള്ളതായിരിക്കണം. ഉന്നത വിദ്യാഭ്യാസം വാണിജ്യ വത്കരണത്തിലേക്ക് നീങ്ങുന്നത് അപകടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചേനോത്ത് ഭാസ്കരൻ, ടി സുരേന്ദ്രൻ മാസ്റ്റർ, വി പി ബാലകൃഷ്ണൻ മാസ്റ്റർ, പി എൻ ശാന്തമ്മ ടീച്ചർ കെ കെ കൃഷ്ണൻ മാസ്റ്റർ, വി എം ലീല ടീച്ചർ, പി ബീന ടീച്ചർ, എ ഹരിദാസൻ എന്നിവർ സംസാരിച്ചു.
ഇന്ത്യ കണ്ട പ്രഗൽഭനായ അദ്ധ്യാപകനും രാഷ്ട്ര തന്ത്രജ്ഞനും വിദ്യാഭ്യാസ വിവക്ഷണനുമായ ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ഡോ. എസ് രാധകൃഷ്ണനെ യോഗം അനുസ്മരിച്ചു.