KOYILANDY DIARY

The Perfect News Portal

ചവറയിൽ മറ്റ് പാർട്ടിയിൽ നിന്ന് രാജിവെച്ച് സിപിഐ എമ്മിലേക്ക്

ചവറ: കൊട്ടുകാട്ടിൽ അമ്പതോളം പേർ വിവിധ പാർടികളിൽനിന്ന്‌ രാജിവച്ച്‌ സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. കൊട്ടുകാട്ടിൽ നടന്ന യോഗത്തിൽ സിപിഐ (എം) ഏരിയ സെക്രട്ടറി ആർ രവീന്ദ്രൻ പാർടി പതാക നൽകി ഇവരെ സ്വീകരിച്ചു.
വിവിധ പാർടികളിൽ നിന്നുള്ള ഷാജി, കൊപ്പാറ റഷീദ്, സലിം ആശാൻ , സലിം, ഷാഹിദ, ഹസീന, റസിയ, നബീസത്ത്, സുബൈദ, ആമിന എന്നിവരുടെ നേതൃത്വത്തിലാണ് സിപിഐ എമ്മിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചത്‌.
Advertisements
സിപിഐ (എം) ചവറ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കൊട്ടുകാട് റഹിം അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എം സി പ്രശാന്തൻ, മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡണ്ട് ലീലാമ്മ, മേഖലാ പ്രസിഡണ്ട് ഗംഗ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി എ ശരത് ചന്ദ്രൻ, രാജശേഖരൻ പിള്ള എന്നിവർ സംസാരിച്ചു. പി എച്ച് മുഹമ്മദ് കുഞ്ഞ് സ്വാഗതം പറഞ്ഞു.