ഇരുട്ടിലായ വ്യാപാരം: വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി ഇലക്ട്രിസിറ്റി ഓഫീസിലേക്ക് ചൂട്ടു കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി
.
ബാലുശ്ശേരി: പവ്വർ കട്ടിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി സംസ്ഥാന വ്യാപകമായി ഏരിയ കേന്ദ്രങ്ങളിൽ നടത്തിയ പ്രതിഷേധ സമരത്തിന്റെ ഭാഗമായി ബാലുശ്ശേരി ഇലക്ട്രിസിറ്റി ഓഫീസിലേക്ക് ഉച്ചയ്ക്ക് 12 മണിക്ക് ചൂട്ടു കത്തിച്ച് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. ബാലുശ്ശേരി ഇലക്ട്രിസിറ്റി ഓഫീസിനു മുന്നിലെ പ്രതിഷേധ സമരം സമിതി കോഴിക്കോട് ജില്ലാ ജോ: സെക്രട്ടറി പി ആർ രഘുത്തമൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് പി കെ ഷാജി അധ്യക്ഷത വഹിച്ചു. മനോജ് പനംകൂറ, പി പി വിജയൻ, പി എം ജമാൽ, ജോസ് ചെരിയൻ, പ്രബീഷ് തളിയോത്ത്, രഞ്ജിത്ത് കേളി, അഷ്റഫ് സാരഥി, ഗീത എന്നിവർ സംസാരിച്ചു.




