KOYILANDY DIARY

The Perfect News Portal

ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ സി പി എമ്മില്‍ ചേര്‍ന്നു

ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ സി പി എമ്മില്‍ ചേര്‍ന്നു. ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഭാരവാഹി ആയിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് എ കെ നസീര്‍. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഷാളണിയിച്ച് സ്വീകരിച്ചു. ബിജെപി മെഡിക്കല്‍കോഴ അഴിമതിയില്‍ അന്വേഷണ കമ്മീഷന്‍ അംഗമായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷം ബിജെപി പൂര്‍ണമായും അവഗണിച്ചെന്ന് എ കെ നസീര്‍ വ്യക്തമാക്കി.