KOYILANDY DIARY

The Perfect News Portal

ബേപ്പൂർ; ബീച്ചിൽ ഉരു മാതൃകയിൽ  മണൽ ശിൽപ്പം ഒരുക്കി

 ബേപ്പൂർ: ബീച്ചിൽ ഉരു മാതൃകയിൽ  മണൽ ശിൽപ്പം ഒരുക്കി. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണന മേളയുടെ പ്രചാരണാർഥം കോഴിക്കോട് ബീച്ചിൽ ബേപ്പൂർ ഉരു മാതൃകയിൽ  മണൽ ശിൽപ്പം ഒരുക്കി. യാത്രക്കാരും ചരക്കും ഇല്ലെങ്കിലും ബേപ്പൂരിന്റെ ‘ഉരു’ പൈതൃകം കോഴിക്കോട്ടെ മണൽത്തരികളിൽ അലയടിച്ചു.
തിരുവനന്തപുരം സ്വദേശി ഷെഫീഖ്  തിരുമല ഒരുക്കിയ ശിൽപ്പം  സംഘാടക സമിതി അധ്യക്ഷനായ  മന്ത്രി പി എ മുഹമ്മദ് റിയാസ് അനാഛാദനം ചെയ്തു. ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി. മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായി. ഡിഡിസി എം എസ് മാധവിക്കുട്ടി, പി ആർഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ ടി ശേഖർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ ദീപ, ടൂറിസം ജോ. ഡയറക്ടർ ഡി ഗിരീഷ് കുമാർ, ഇ പ്രേംകുമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഗിരീഷ് ആമ്പ്ര അവതരിപ്പിച്ച ഉരുപ്പാട്ടും അരങ്ങേറി.