KOYILANDY DIARY

The Perfect News Portal

മാവൂർ റോഡിലെ തുണിക്കടയിൽ മോഷണം, സി.സി.ടി.വി യും മോഷണം പോയി

മാവൂർ റോഡിലെ തുണിക്കടയിൽ മോഷണം, സി.സി.ടി.വി യും മോഷണം പോയി. അരയിടത്ത് പാലത്തിന് സമീപം പള്ളിക്കണ്ടി സ്വദേശി നിബാസിൻ്റെ കടയിലാണ് പുലർച്ചയോടെ മോഷണം നടന്നത്. ഇരുപതിനായിരം രൂപയും കോട്ടൺ പാൻ്റുകളും, കടയിൽ സ്ഥാപിക്കാൻ വേണ്ടി വാങ്ങിവെച്ച പുതിയ സി.സി.ടി.വിയും നഷ്ടപ്പെട്ടിട്ടുണ്ട്.

പുതിയ സ്റ്റോക്ക് എടു ത്തുവെക്കാൻ രാത്രി ഒരു മണിവരെ നി ബാസ് കടയിൽ ഉണ്ടായിരുന്നു. കട അടച്ച് പോയ ശേഷമാണ് മോഷണം നടന്നത്. പിൻവശത്തെ അലൂമിനിയം ഷീറ്റിൻ്റെ സ്ക്രൂ ഇളക്കി മാറ്റിയാണ് കയറിയത്. കടയുടമയുടെ പരാതി പ്രകാരം കസബ പൊലീസും വിരലടയാള വിദഗ്ധരും വന്നു പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.