KOYILANDY DIARY

The Perfect News Portal

ബാലസഭ ”സജ്ജം” ബിൽഡിങ്ങ് റെസിലിയൻ പരിശീലനം

ചെങ്ങോട്ട്കാവ്: ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ബാലസഭയുടെ ”സജ്ജം”  ബിൽഡിങ്ങ് റെസിലിയൻ പരിശീലനം നടന്നു.  ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ബേബി സുന്ദർരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. സി ഡി എസ്.വൈസ് ചെയർപേഴ്സൺ ഷമിത അധ്യക്ഷയായി.

കുടുംബശ്രീ റിസോഴ് പേഴ്സൺമാരായ ബാലു പൂക്കാട്, ഗിരിജ, രശ്മിശ്രീ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബാലസഭാംഗങ്ങൾ പങ്കെടുത്ത പരിപാടി കുട്ടികൾക്ക് കളികളിലൂടെയും, ചർച്ചകളിലൂടെയും വിലപ്പെട്ട അറിവുകളും അനുഭവങ്ങളും പകർന്നു നൽകി. കവിത, ഗിരിജ തുടങ്ങിയവർ സംസാരിച്ചു.