യാത്രക്കാരുടെ ശ്രദ്ധയക്ക്: കേരളത്തിൽ നിന്നും യാത്ര പുറപ്പെടുന്ന ട്രെയിൻ സർവീസുകളിൽ മാറ്റം
.
യാത്രക്കാരുടെ ശ്രദ്ധയക്ക് കേരളത്തിൽ നിന്നും യാത്ര പുറപ്പെടുന്ന ട്രെയിൻ സർവീസുകളിൽ മാറ്റം. നിങ്ങൾ സ്ഥിരം യാത്രക്കാരാണെങ്കിലോ ഈ ട്രെയിനുകൾ ഉപയോഗിക്കുന്നവരാണെങ്കിലോ ഇതറിഞ്ഞിരിക്കണം. നവംബർ 13,15 തിരുവനന്തപുരം – മംഗലാപുരം മാവേലി കോട്ടയം വഴി ആയിരിക്കും സർവീസ് നടത്തുക. ഈ റൂട്ടിൽ ഓടുന്ന ട്രെയിനിന് ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും.

നവംബർ 13, 20, 27 തീയതികളിൽ ഗുരുവായൂർ- ചെന്നൈ എക്സ്പ്രസ്സും കോട്ടയം വഴി ആയിരിക്കും സർവീസ് നടത്തുക. ഗുരുവായൂർ ചെന്നൈ എക്സ്പ്രസിന് എറണാകുളം നോർത്ത്, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതാണ്. നവംബർ 13, 20, 27 തീയതികളിൽ മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം മാവേലി എക്സ്പ്രസ്സും കോട്ടയം വഴി ആയിരിക്കും സർവീസ് നടത്തുക.

വണ്ടി എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റോപ്പുകൾ ഒഴിവാക്കുകയും പകരം എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ താത്കാലിക സ്റ്റോപ്പ് ഉണ്ടാകും.




