ഇലക്ട്രോണിക് ഇന്റർലോക്കിങ് പ്രവൃത്തി: ചൊവ്വാഴ്ച ട്രെയിൻ സർവീസിൽ നിയന്ത്രണം
.
കൊച്ചി: കളമശ്ശേരി സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഒക്ടോബർ 27 ചൊവ്വാഴ്ച ബംഗളൂരു-എറണാകുളം വന്ദേഭാരത് ഭാഗികമായി റദ്ദാക്കിയതായും ചില ട്രെയിനുകൾ വൈകുമെന്നും റെയിൽവേ അറിയിച്ചു. എറണാകുളം ജങ്ഷൻ-കെഎസ്ആർ ബെംഗളൂരു (26652) ചൊവ്വാഴ്ച തൃശ്ശൂരിൽ നിന്നാകും പുറപ്പെടുക.

എറണാകുളത്തിനും തൃശൂരിനും ഇടയിൽ സർവീസ് റദ്ദാക്കി. വൈകിട്ട് 3.20ന് ട്രെയിൻ തൃശ്ശൂരിൽനിന്ന് പുറപ്പെടും. കെഎസ്ആർ ബെംഗളൂരു-എറണാകുളം ജങ്ഷൻ (26651) വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച തൃശ്ശൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി. ചൊവ്വാഴ്ച വന്ദേഭാരത് എക്സ്പ്രസ് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും.




