KOYILANDY DIARY.COM

The Perfect News Portal

ആശാവർക്കർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, പാലിയേറ്റീവ് കെയർ സിസ്റ്റർമാർ എന്നിവരെ ആദരിച്ചു

.

കൊയിലാണ്ടി: ഗാന്ധിജയന്തി ദിനത്തിൽ ഹീര വേൾഡ് ഫൗണ്ടേഷൻ അമ്മവീട്ടിൽ വിവിധ മേഖലകളിലെ സേവന പ്രവർത്തകരെ ആദരിച്ചു. ആനവാതിലിൽ ഉള്ള അമ്മവീട്ടിൽ ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ ആശാവർക്കർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, പാലിയേറ്റീവ് കെയർ സിസ്റ്റർമാർ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ചിത്രകാരനും കവിയുമായ യുകെ രാഘവൻ മാസ്റ്റർ പൂക്കാട് പരിപാടി ഉദ്ഘാടനം ചെയ്തു. ഇരുന്നൂറിലേറെ പേർ  പങ്കെടുത്ത ചടങ്ങിൽ അമ്മ വീട് പ്രസിഡണ്ട് ദിനേശൻ ഗുരുദേവ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ചെയർമാൻ ഡോക്ടർ പ്രമോദ് കുമാർ, പഴശ്ശിരാജ ട്രസ്റ്റ് പ്രസിഡന്റ് പവിത്രൻ തില്ലങ്കേരി, കേരള സർവോദയ മണ്ഡലം കൺവീനർ പപ്പൻ കന്നാട്ടി, സംസ്ഥാന ഏകത പരിഷത്ത് കൃഷ്ണൻ കോവിൽ, വാർഡ് മെമ്പർ സാവിത്രി നിർമ്മല്ലൂർ എന്നിവർ  സംസാരിച്ചു. സെക്രട്ടറി ചന്ദ്രൻ മണ്ണോത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീവള്ളി ടി കെ നന്ദിയും പറഞ്ഞു.

Share news