KOYILANDY DIARY

The Perfect News Portal

‘അക്ഷരവീട്’ അംഗൻവാടി കലോത്സവം സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ പതിനാറാം ഡിവിഷനിലെ 45-ാം നമ്പർ മാതൃക അംഗൻവാടിയായ ‘അക്ഷരവീട്’ അംഗൻവാടി കലോത്സവം കൊയിലാണ്ടി MLA കാനത്തിൽ ജമീല ഉദ്ഘടനം ചെയ്തു. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുധകിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ ഇന്ദിര ടീച്ചർ വിഷിടാതിഥിയായി. പി സുധാകരൻ മാസ്റ്റർ ആമുഖ ഭാഷണം നടത്തി. അങ്കൺവാടി വർക്കർ സുനിത കെ  റിപ്പോർട്ട്  അവതരിപ്പിച്ചു.
സിബിൻ കണ്ടത്തനാരി, ശശിമാസ്റ്റർ കോട്ടിൽ, ബാലകൃഷ്ണൻ.കെ പൂതകുറ്റി,അനുരാധ ടി. എം,വീണ എസ്സ്, പത്മനാഭൻ കമ്മട്ടേരി, ദാമോദരൻ നായർ പുളിങ്കുളത്തിൽ, വിഘു മോഹൻ, ഷാജി മാങ്കാട്ടിൽ, ഷൈജ ശ്രീലകം എന്നിവർ സംസാരിച്ചു.തുടർന്ന് വേദിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.ചന്ദ്രൻ പൂതകുറ്റി,സുരേഷ് തൊട്ടാകണ്ടി, കവിത പൂതകുറ്റി,മിഥുൻ കുമാർ കെ,പ്രമോദ് കാരുകുളങ്ങര,കലേഷ് വി കെ,എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നഗരസഭ കൗൺസിലർ ജിഷ പുതിയേടത് സ്വാഗതവും രാഘവൻ മാസ്റ്റർ കാരുകുളങ്ങര നന്ദിയും പറഞ്ഞു.