KOYILANDY DIARY

The Perfect News Portal

പൂക്കാട് കലാലയം കളി ആട്ടത്തിന് വർണ്ണാഭമായ തുടക്കം

കൊയിലാണ്ടി: പൂക്കാട് കലാലയം കുട്ടികളുടെ അവധിക്കാല ഉത്സവമായ കളിആട്ടം ’23 സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. കളിആട്ടം സ്വാഗത സംഘം ചെയർമാർ ഇ .കെ. അജിത്ത് അധ്യക്ഷത വഹിച്ചു. സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ് ജേതാവ് ശിവദാസ് ചേമഞ്ചേരിയെ ചടങ്ങിൽ ആദരിച്ചു. ഗായകൻ വി.ടി.മുരളി, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, യു.കെ.രാഘവൻ, സജീഷ്, മനോജ് നാരായണൻ, അശോകൻ കോട്ട്, സുനിൽ തിരുവങ്ങൂർ എന്നിവർ സംസാരിച്ചു.
നാടകസംവിധായകൻ മനോജ് നാരായണൻ ഡയറക്ടറും നാടകരചയിതാവ് എ. അബൂബക്കർ കോ-ഓഡിനേറ്ററുമായ കളിആട്ടം ക്യാമ്പിൽ വിവിധ ജില്ലകളിൽനിന്നായി 600 വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്.ചെറിയ പ്രായക്കാർക്കായുള്ള കുട്ടി കളിആട്ടം ഏപ്രിൽ 29 ന് ആരംഭിക്കും. ആറ് ദിവസമാണ് കളി ആട്ടം.
എല്ലാദിവസവും രാവിലെ നാടക വ്യായാമത്തോടെ ആരംഭിക്കുന്ന ക്യാമ്പിൽ സംവാദങ്ങളും തിയേറ്റർ ആക്ടിവിറ്റികളും ഉണ്ടാകും.
Advertisements
എല്ലാ ദിവസവും വൈകീട്ട് 5.30ന് ആരം ഭിക്കുന്ന തിയേറ്റർ ഫെസ്റ്റിവലിൽ കുട്ടികളുടെ നാടകങ്ങൾ അവതരിപ്പിക്കും. 29-ന് വൈകീട്ട് ആറുമണിക്ക് കാപ്പാട് കടപ്പുറത്ത് മാനവിയ ജ്വാല ഒരുക്കും. മേയ് രണ്ടിന് കളിആട്ടം സമാപിക്കും.