KOYILANDY DIARY

The Perfect News Portal

വടകരയിൽ യുവാവിനെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

വടകരയിൽ യുവാവിനെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പാണ്ട്യാട്ട് മീത്തൽ ശ്രീജേഷാണ് (44) മരിച്ചത്. അറക്കിലാട് നിർമാണത്തിലിരിക്കുന്ന വീട്ടിൽ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കാർപെൻ്ററായ ശ്രീജേഷ് ഈ വീട്ടിൻ്റെ പ്രവൃത്തി ഏറ്റെടുത്ത് ചെയ്തു വരികയായിരുന്നു.

ശ്രീജേഷിനെ കാണാതായതിനെ തുടർന്ന് ഇന്നലെ മുതൽ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. ഇദ്ദേഹത്തിൻ്റെ ബൈക്ക് അറക്കിലാട്ടെ ഇടവഴിയിൽ കാണപ്പെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം നിർമാണത്തിലിരിക്കുന്ന വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ  കണ്ടെത്തിയത്. വടകര പോലീസ് സ്ഥലത്തെത്തി, ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർത്തിനായി മോർച്ചറിയിലേക്ക് കൊണ്ടുപോയി.