KOYILANDY DIARY

The Perfect News Portal

ലഹരിവഴിയുള്ള ധനസമ്പാദനം മനുഷ്യത്വ വിരുദ്ധം

കൊയിലാണ്ടി: ലഹരിവസ്തുക്കൾ വഴി ധനം സമ്പാദിക്കുന്നത് മനുഷ്യത്വ വിരുദ്ധമാണെന്ന് കവി പി. കെ. ഗോപി പറഞ്ഞു. കേളപ്പജി നഗർ മദ്യനിരോധന സമിതി സംഘടിപ്പിച്ച ഗ്രാമത്തിലെ മദ്യവിരുദ്ധ പ്രവർത്തനത്തിന്റെ 4-ാം വാർഷികാഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ധേഹം. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അധ്യക്ഷതവഹിച്ചു.
ഏത് തരം ലഹരി വ്യാപാരവും ശാസ്ത്ര വിരുദ്ധവും തലമുറകളെ അധാർമികമാക്കുന്നതും കുടുംബ സംസ്കാരം തകർക്കുന്നതുമാണ്. സ്കൂൾ പാഠ്യപദ്ധതിയിൽ ലഹരി വിരുദ്ധാധ്യാപനം ഉൾപ്പെടുത്തണമെന്നും ഉദ്ഘാടകൻ വിശദമാക്കി. അധ്യാപകരും രക്ഷിതാക്കളും ഇളം തലമുറയ്ക്ക് മാതൃക കാട്ടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
Advertisements

മദ്യത്തെ ഒഴിവാക്കിക്കൊണ്ടുള്ള ലഹരി വിരുദ്ധ ബോധവൽക്കരണം സഫലമാകില്ലെന്നും സമഗ്രമായ ലഹരിവിരുദ്ധാദ്ധ്യാപനമാണ് സർക്കാർ നടത്തേണ്ടതെന്നും മുഖ്യപ്രഭാഷകൻ ഡോ. ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു. ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ഭാവ പ്രിയാനന്ദ സംസാരിച്ചു. മദ്യം വിറ്റുപണമുണ്ടാക്കുന്നത് ഒരു പരിഷ്കൃത ഭരണകൂടത്തിനും യോജിച്ചതല്ലെന്ന് അഡ്വ. സുജാത വർമ ചൂണ്ടിക്കാട്ടി.സ്വാഗത സംഘം ഭാരവാഹികൾ നെല്ലിമഠത്തിൽ പ്രകാശൻ, എ.ടി. വിനീഷ് പ്രസംഗിച്ചു.

കേളപ്പജി നഗർ മദ്യനിരോധന സമിതിയുടെ ദീർഘകാല നേതാക്കളായ വി.കെ.ദാമോദരൻ. പുതുക്കുടി ഹമീദ് ഹാജി, ഇയ്യച്ചേരി പദ്മിനി, വി. അഹമ്മദ് ദാരിമി എന്നിവർക്ക് ഗ്ലോബൽ പീസ് ട്രസ്റ്റ് ആദരണ ഫലകം സമർപ്പിച്ചു. അരനൂറ്റാണ്ടായി ഓട്ട തുള്ളൽ രംഗത്തുള്ള കലാമണ്ഡലം പുരസ്കാരം നേടിയ മുചുകുന്ന് പത്മനാഭനെ മദ്യനിരോധസമിതി. ജില്ലാ ട്രഷറർ വി.കെ. ദാമോദരൻ പുരസ്കാരം നല്കി ആദരിച്ചു. പ്രാദേശിക സ്കൂൾ മദ്രസ വിദ്യാർത്ഥികളും  കലാപ്രതിഭകളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.