കൊയിലാണ്ടിയിൽ വെട്ടുകല്ല് കയറ്റിയ ലോറി മറിഞ്ഞ് അപകടം
.
കൊയിലാണ്ടി: വെട്ടുകല്ല് കയറ്റിയ ലോറി മറിഞ്ഞ് അപകടം. ഡ്രൈവർക്ക് പരിക്ക്. കൊല്ലം പെട്രോൾ പമ്പിന് മുൻവശത്ത് കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന മിനി ലോറി നിയന്ത്രണംവിട്ടു നാഷണൽ ഹൈവേയിലേക്കാണ് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിവരം കിട്ടിയതിനെ തുടർന്ന് അഗ്നിരക്ഷാസേനയും പോലീസും ക്രെയിനിന്റെ സഹായത്തോടുകൂടി വെട്ടുകല്ലും ലോറിയും ദേശീയപാതയിൽ നിന്നും മാറ്റി റോഡിൽ പരന്ന ഡീസൽ വെള്ളം ഉപയോഗിച്ച് ക്ലീൻ ചെയ്തു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടിയാണ് സംഭവം. സീനിയർ ഫയർ ആൻഡ് റസ്കി ഓഫീസർ ബിജു കെ പിയുടെ നേതൃത്വത്തിൽ FRO മാരായ നിധി പ്രസാദ് ഇ എം, ലിനീഷ് എം, അനൂപ് എൻ പി, രജിലേഷ് സി എം, ഹോം ഗാർഡ്മാരായ റിജേഷ് ആർ ഐ, ഗിരീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.



