KOYILANDY DIARY.COM

The Perfect News Portal

കാഞ്ഞങ്ങാട് ട്രെയിന് നേരെ കല്ലെറിഞ്ഞ അമ്പതോളം പേര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കാഞ്ഞങ്ങാട് ട്രെയിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ അമ്പതോളം പേരെ ഹോസ്ദൂര്‍ഗ് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലയിലെ പൊലീസ് പരിശോധന ശക്തമാക്കി. റെയില്‍ വേ ട്രാക്കിന് സമീപമുള്ള വീടുകള്‍ കേന്ദ്രീകരിച്ച് നീരിക്ഷണം നടത്താനാണ് പൊലീസിന്റെ നീക്കം.

ഇന്ന് രാവിലെ മുതല്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് നടപടി. തിരുവനന്തപുരത്തേക്ക് പോയ രാജധാനി എക്‌സപ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കാഞ്ഞങ്ങാട് രാജധാനി എക്‌സ്പ്രസിന് നേരെയും മലപ്പുറത്ത് വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുമാണ് കല്ലേറുണ്ടായത്. ഉച്ചയ്ക്ക് 3.45 ഓടെ രാജധാനി എക്‌സ്പ്രസിന് നേരെയും കല്ലേറുണ്ടായിരുന്നു.

സംഭവത്തില്‍ ട്രെയിനിന്റെ എസി കോച്ചി ഗ്ലാസുകള്‍ക്ക് വിള്ളലുണ്ടായി. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ടു ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടാവുന്നത്. 

Share news