KOYILANDY DIARY.COM

The Perfect News Portal

സ്‌കൂട്ടര്‍ വൈദ്യുത പോസ്റ്റിലിടിച്ച് യുവാവും അഞ്ചു വയസ്സുകാരിയും മരിച്ചു

സ്‌കൂട്ടര്‍ വൈദ്യുത പോസ്റ്റിലിടിച്ച് യുവാവും അഞ്ചു വയസ്സുകാരിയും മരിച്ചു. കണ്ണൂര്‍ കണ്ണാടിപ്പറമ്പ് ആറാം പീടികയിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. കാട്ടാമ്പള്ളി സ്വദേശികളായ അജീര്‍ (26), ബന്ധു റിയാസിൻ്റെ മകള്‍ റാഫിയ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അജീറിൻ്റെ ബന്ധു ഫാത്തിമയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി പത്ത് മണിക്കാണ് സംഭവം. കണ്ണാടിപ്പറമ്പിലെ ബന്ധുവീട്ടില്‍ നിന്നു കാട്ടാമ്പള്ളിയിലേക്കുള്ള യാത്ര മധ്യേയാണ് സ്‌കൂട്ടര്‍ വൈദ്യുത തൂണില്‍ ഇടിച്ചത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Share news
error: Content is protected !!