KOYILANDY DIARY.COM

The Perfect News Portal

ഗവ. ഹയർ സെക്കൻഡറി സ്കൂൾ പന്തലായനിയിൽ സമ്മർക്യാമ്പ് ആരംഭിച്ചു

സമ്മർക്യാമ്പ് ആരംഭിച്ചു. കൊയിലാണ്ടി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ പന്തലായനിയിൽ ഫുട്ബോൾ, കബഡി, ഖോഖോ എന്നീ കായിക ഇനങ്ങൾക്ക് വേണ്ടിയുള്ള പരിശീലന ക്യാമ്പ് ആരംഭിച്ചു. കൊയിലാണ്ടി നഗരസഭ കൗൺസിലർ പ്രജിഷ. പി പരിപാടി ഉദ്ഘാടനം ചെയ്തു.
കണാരൻ എൻ. കെ, ഋഷിദാസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. എം.പി.ടി.എ പ്രസിഡണ്ട്  ജെസ്സി ഗിരീഷ്, അധ്യാപകരായ ബീന.എസ്, ലത.പി, വിനോദ്.എൻ.പി, ലിപിൻജിത്ത്.എം.കെ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Share news
error: Content is protected !!