KOYILANDY DIARY

The Perfect News Portal

മൂടാടി പാലക്കുളത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി: മൂടാടി – പാലക്കുളത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ചു. പാലക്കുളം ചൂരക്കാട്ട് ഹമീദിൻ്റെ (കിസ്മത്ത്) മകൻ നബീൽ (20) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചക്ക് ഒന്നര മണിയോടുകൂടിയാണ് അപകടം ഉണ്ടയത്. ഉമ്മ: സൗദ. സഹോദരങ്ങൾ: ഷാനിബ്, സഹല. കൊയിലാണ്ടി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.