KOYILANDY DIARY

The Perfect News Portal

കീഴരിയൂർ ഫ്രീഡം ഫൈറ്റേഴ്സ് സ്റ്റേഡിയത്തിൽനിന്ന് മരം മുറിച്ചു കടത്തി

കീഴരിയൂർ ഫ്രീഡം ഫൈറ്റേഴ്സ് സ്റ്റേഡിയത്തിൽനിന്ന് സാമൂഹ്യ വിരുദ്ധർ മരം മുറിച്ചു കടത്തി.
കീഴരിയൂർ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിൽ നിന്നാണ് സംഭവം. രാത്രിസമയത്താണ് സാമൂഹ്യ വിരുദ്ധർ മരം മുറിച്ചു കടത്തിയത്. സ്റ്റേഡിയത്തിന്റെ മുൻഭാഗത്ത് ഉണ്ടായിരുന്ന മരമാണ് മുറിച്ചു മാറ്റിയ നിലയിൽ കണ്ടെത്തിയത്.

ഗ്രൗണ്ടിൽ കളിക്കാനെത്തുന്നവർക്കും സമയം ചിലവഴിക്കാനെത്തുന്നവർക്കും ആശ്രയമായ തണൽമരമാണ് നഷ്ടപ്പെട്ടത്. മരം മുറിച്ചവരെ കണ്ടെത്തി ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി പ്രകവർത്തകർ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പഞ്ചായത്ത് അധികൃതർ പോലീസിൽ പരാതി കൊടുക്കമെന്നാണ് അറിയുന്നത്.

Advertisements