KOYILANDY DIARY

The Perfect News Portal

ഓടുന്ന കാറിന് മുകളില്‍ മരം വീണു

കോഴിക്കോട്: ഓടുന്ന കാറിന് മുകളില്‍ മരം വീണു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. സ്റ്റേഡിയത്തിന്‌ സമീപം റാം മനോഹർ റോഡിൽ ക്രൈംബ്രാഞ്ച് ഉത്തരമേഖല ഐജി ഓഫീസിന് എതിർവശത്ത്‌ വ്യാഴാഴ്ച പകൽ 3.30നാണ്‌ അപകടം.
Advertisements
പാളയം ഭാ​ഗത്തുനിന്ന് മാവൂർ റോഡിലേക്ക് വരികയായിരുന്ന ചേവായൂർ സഹകരണ ബാങ്ക്‌ പ്രസിഡണ്ട് ജി സി പ്രശാന്ത് കുമാർ, ഡ്രൈവർ പ്രജിത് എന്നിവർ സഞ്ചരിച്ച ഇന്നോവ കാറാണ് തകർന്നത്. ബീച്ച് അ​ഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫീസർ അരുണിൻറെ നേതൃത്വത്തിലുള്ള സംഘമെത്തി മൂന്ന് മണിക്കൂറോളം ശ്രമിച്ച് മരം മുറിച്ചുമാറ്റി. ഇത്രയും നേരം പാളയം ഭാ​ഗമുൾപ്പെടെ ​ഗതാ​ഗതം സ്തംഭിച്ചു.