KOYILANDY DIARY

The Perfect News Portal

ത്രിദിന പങ്കാളിത്ത ഗ്രാമ മൂല്യനിർണയ പരിപാടി നടത്തി

ത്രിദിന പങ്കാളിത്ത ഗ്രാമ മൂല്യനിർണയ പരിപാടി നടത്തി.. പേരാമ്പ്ര ചാലിക്കരയിൽ പ്രവർത്തിച്ചുവരുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി റീജണൽ സെന്ററിലെ രണ്ടാം വർഷ സാമൂഹിക പ്രവർത്തക വിഭാഗം (MSW) വിദ്യാർഥികൾ ത്രിദിന പങ്കാളിത്ത  ഗ്രാമീണ മൂല്യനിർണയ പരിപാടി നടത്തി. നടുവത്തൂർ സ്കൗട്ട് ആൻഡ് ഗൈഡ് സെൻററിൽ  19, 20, 21, എന്നീ തീയതികളിലായാണ് പരിപാടി നടത്തിയത്. പ്രസ്തുത പരിപാടി കീഴരിയൂർ  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എം സുനിൽ ഉദ്ഘാടനം ചെയ്തു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി റീജിനൽ സെന്റർ അഡ്മിനിസ്ട്രേറ്റർ രാജേഷ് അധ്യക്ഷതവഹിച്ചു. ഡോ. പി സുരേഷ് ഗയ മുഖ്യസഭാഷണം നടത്തി. പങ്കാളിത്ത ഗ്രാമീണ മൂല്യനിർണയ പരിപാടിയിലൂടെ കണ്ടെത്തിയ വികസന  പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും പഞ്ചായത്തിൻറെ പദ്ധതി രൂപീകരണത്തിനായി കൈമാറി. ഈ പരിപാടിക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി റീജിയണൽ സെൻറർ സോഷ്യൽ വർക്ക് അസോസിയേഷൻ സെക്രട്ടറി ഷെജിത്ത് വിദ്യാർത്ഥി പ്രതിനിധികളായ  രേഷ്മ , ദൃുപദ് എന്നിവർ നേതൃത്വം നൽകി.