KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ പോപ്പുലർഫ്രണ്ട് നേതാവിൻ്റെ ഓഫീസ് ജപ്തി ചെയ്തു

കൊയിലാണ്ടിയിൽ പോപ്പുലർഫ്രണ്ട് നേതാവിൻ്റെ ഓഫീസ് ജപ്തി ചെയ്തു. പി.എഫ്.ഐ. നേതാക്കളുടെ സ്വത്ത് കണ്ടു കെട്ടുന്നതിൻ്റെ ഭാഗമായി. തൃശ്ശൂർ പെരുമ്പിലാവ് അഥീന ഹൗസിൽ യാഹിയ കോയ തങ്ങളുടെ കൊയിലാണ്ടിയിലെ ഓഫീസാണ് ജപ്തി ചെയ്തത്, കൊയിലാണ്ടി ഡാലിയാ പ്ലാസയിൽ പ്രവർത്തിക്കുന്ന ഓഫീസാണ് ജപ്തി ചെയ്തത്.

ഇദ്ദേഹത്തിന് ഇവിടെ 50 ഓളം മുറികൾ ഉണ്ടായിരുന്നെങ്കിലും, എല്ലാ കടകളും വ്യാപാരികൾക്ക് വാടകയില്ലാതെ ജന്മം നൽകിയിരിക്കുകയാണ്. വടകര ആർ. ആർ. തഹസിൽദാരുടെ നേതൃത്വത്തിലായിരുന്നു ജപ്തി നടപടി.’ എന്നാൽ ഇവിടുത്തെ മറ്റ് കച്ചവടക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ജപ്തി നടപടികൾകൊണ്ടുണ്ടാവില്ലെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു. മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് റവന്യൂ റിക്കവറി ഉദ്യോഗസ്ഥർ പറഞ്ഞു