KOYILANDY DIARY.COM

The Perfect News Portal

പവർ കട്ടിനെതിരെ വേറിട്ട പ്രതിഷേധവുമായി മണിയൂർ ഈസ്റ്റ്‌ എൽപി സ്കൂളിലെ വിദ്യാർത്ഥി

.

അപ്രഖ്യാപിത കറണ്ട് കട്ടിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥി. മണിയൂർ ഈസ്റ്റ് എൽപി സ്കൂൾ വിദ്യാർത്ഥിയായ ഇതളാണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് ഞാൻ ഡയറി എഴുതുമ്പോൾ കറണ്ട് പോയെന്ന് പേപ്പറിൽ കുറിച്ചാണ് വിദ്യാർത്ഥി പ്രതിഷേധിച്ചിരിക്കുന്നത്. ഇത് വ്യാപകമായി പ്രചരിക്കുകയാണ്.

 

പേപ്പറിൽ ആദ്യവരിയായിട്ടാണ് വിദ്യാർത്ഥി ഈ വാചകം എഴുതിയിരിക്കുന്നത്. ബാക്കിഭാ​ഗം പെൻസിൽ ഉപയോ​ഗിച്ച് വരച്ചിരിക്കുകയാണ്. കേരള ജനതയെ വലച്ചുകൊണ്ടാണ് സംസ്ഥാനത്ത് പവ‌ർകട്ട് തുടരുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ നാൾ തൊട്ട് കഴിഞ്ഞ പത്തു വർഷമായി കേരളത്തിൽ ഉണ്ടാകാതിരുന്ന പവർകട്ട് ഇപ്പോൾ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.

 

രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പവർകട്ട് കേരളത്തിൽ സ്ഥിരമായിരിക്കുകയാണ്. ഇത് എല്ലാവരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സർക്കാരിനെതിരെ വ്യാപക വിമർശനവും ട്രോളുകളുമാണ് ഉണ്ടാകുന്നത്. മുൻ വർഷങ്ങളിലും സമാനമായ പ്രശ്നങ്ങൾ ഉണ്ടായിട്ടും കേരളത്തിൽ പവർകട്ടുണ്ടായിട്ടില്ലെന്ന് ജനങ്ങൾ തന്നെ പ്രതികരിക്കുന്നുമുണ്ട്.

 

എന്നാൽ യുഡിഎഫ് സർക്കാർ പ്രതിസന്ധി പരിഹരിക്കാനോ പവർകട്ട് ഒഴിവാക്കോ വേണ്ടുന്ന നടപടികൾ യാതൊന്നും സ്വീകരിക്കുന്നില്ലെന്നുള്ളതാണ് വസ്തുത. പവർകട്ടിനെ ന്യായീകരിച്ച് മുഖ്യമന്ത്രിയുൾപ്പെടെ ഇന്നലെ രം​ഗത്ത് വരുകയും ചെയ്തു.

 

Share news