സ്വർണവിലയിൽ ഇടിവ്. 1,920 രൂപ കുറഞ്ഞ് പവന് 1,12,120 രൂപയായി. ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയുമായി. ഇത് സ്വർണം വാങ്ങാനായി കാത്തിരുന്നവർക്ക് ആശ്വാസമായിരിക്കുകയാണ്. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് ഇടിവ് സംഭവിച്ചിട്ടുണ്ട്. ഗ്രാമിന് 245 രൂപയും ഒരു കിലോഗ്രാമിന് 245,000 രൂപയുമാണ്.