അത്തോളി കൂമുള്ളിയില്‍ വീടിന് തീപിടിച്ചു
.
അത്തോളി: കൂമുള്ളിയില്‍ വീടിന് തീപിടിച്ചു. പാലോട്ട് മീത്തൽ കമലാക്ഷിയുടെ വീടാണ് കത്തി നശിച്ചത്. പുതിയ വീടിന്‍റെ നിർമ്മാണത്തോടനുബന്ധിച്ച താൽക്കാലികമായി ഉണ്ടാക്കിയ ഷെഡിനാണ് തീപിടുത്തം ഉണ്ടായത്. വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും ഷെഡ് ഭൂരി ഭാഗവും കത്തിയമര്‍ന്നിരുന്നു. ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് സംഭം.
.

.
കത്തിയ ഷെഡിനകത്ത് ഉണ്ടായരുന്ന ഗ്യാസ് സിലിണ്ടർ സേന സുരക്ഷിതമായി പുറത്തേക്ക് മാറ്റി. ശേഷം തീ പൂർണ്ണമായും അണച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ വിപിൻ ന്റെ നേതൃത്വത്തിൽ FRO മരായ രതീഷ് കെ എൻ,സുകേഷ് കെ ബി,നിധിപ്രസാദ് ഇ എം, അനൂപ് പി പി, രജീഷ് വി പി, സജീഷ്, ഹോംഗാർഡുമാരായ അനിൽകുമാർ പി എം, റിജേഷ് ആർ ഐ, ഗിരീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.



