മതേതരത്വ സംരക്ഷണ സംഗമം സംഘടിപ്പിച്ചു
.
കൊയിലാണ്ടി ബദലാവ് സരൂരി ഹേ (മാറ്റം അനിവാര്യമാണ്) എന്ന മുദ്രാവാക്യമുയർത്തി സിപിഐ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ സിപിഐ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മതേതരത്വ സംരക്ഷണ സംഗമം സംഘടിപ്പിച്ചു.

കൊയിലാണ്ടി യു എ ഖാദർ സാംസ്കാരിക പാർക്കിൽ നടന്ന മതേതരത്വ സംരക്ഷണ സംഗമം സിപിഐ ജില്ല അസി. സെക്രട്ടറി ആർ ശശി ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. എസ്. സുനിൽ മോഹൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം കെ ടി കല്യാണി ടീച്ചർ മണ്ഡലം അസി. സെക്രട്ടറി എൻ. ശ്രീധരൻ, കെ. ശശിധരൻ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ രമ്യ പണ്ടാരക്കണ്ടി എന്നിവർ സംസാരിച്ചു.



