സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
.
കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷനും ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ബാർ അസോസിയേഷൻ ഹാളിൽ നടന്ന ക്യാമ്പ് ജില്ലാ ജഡ്ജി നൗഷാദ് അലി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അഡ്വ. കെ.പി. ദാമോദരൻ അധ്യക്ഷത വഹിച്ചു.

ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ കോ-ഓർഡിനേറ്റർ വിനീഷ്, ഓഡിയോളജിസ്റ്റ് ഹൈസന എന്നിവർ ആശംസകൾ നേർന്നു. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. വിനോദ് കുമാർ സ്വാഗതവും അഡ്വ. സീന നന്ദിയും പറഞ്ഞു.



