KOYILANDY DIARY

The Perfect News Portal

മാനസിക വൈകല്യം സംഭവിച്ച പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി പ്രവർത്തകനെ റിമാൻ്റ് ചെയ്തു

കൊയിലാണ്ടി: മാനസിക വൈകല്യം സംഭവിച്ച പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി പ്രവർത്തകനെ റിമാൻ്റ് ചെയ്തു. കൊയിലാണ്ടി ഗുരുകുലം ബീച്ച്, തണ്ണിംമുഖത്ത്, വടക്കെപുരയിൽ സന്തോഷ് (52) നെയാണ് കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തത്. ലൈംഗിക പീഡനം നടന്നതായുള്ള കുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. 

മാനസിക വൈകല്യം നേരിടുന്ന കുട്ടിയെ കൗൺസലിംഗിന് വിധേയമാക്കിയപ്പോഴാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. പോലീസ് ഇൻസ്പെക്ടർ മെൽവിൻ ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം നടത്തുന്നത്. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കൊയിലാണ്ടി സബ്ബ്ജയിലിലടച്ചു.