KOYILANDY DIARY.COM

The Perfect News Portal

വയനാട്ടില്‍ 84 കുടുംബങ്ങള്‍ക്ക്‌ കെയര്‍ ഹോം

വയനാട്: പ്രളയദുരിതം ബാധിച്ച വയനാട്ടില്‍ ഒരു അതിജീവന പദ്ധതികൂടി പൂര്‍ത്തിയാകുന്നു. സഹകരണവകുപ്പ‌് നടപ്പാക്കിയ ‘കെയര്‍ ഹോം’ പദ്ധതിയിലുള്‍പ്പെട്ട മുഴുവന്‍ വീടുകളുടെയും നിര്‍മാണം അന്തിമഘട്ടത്തില്‍. വീടുകളുടെ താക്കോല്‍ വിതരണം മൂന്നിനും ആറിനും നടക്കും.

84 വീടുകളാണ‌് നിര്‍മിച്ചത‌്. 27 വീടുകളുടെ മിനുക്കുപണികള്‍ നടക്കുകയാണ‌്. അഞ്ച‌് മാസംകൊണ്ടാണ‌് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത‌്. മാനന്തവാടി താലൂക്കില്‍ 43 വീടുകളും വൈത്തിരി താലൂക്കില്‍ 34ഉം ബത്തേരിയില്‍ ഏഴ‌് വീടുകളുമാണ‌് നിര്‍മിച്ചത‌്. മാനന്തവാടി താലൂക്കില്‍ അവസാനം നിര്‍മിച്ച 10 വീടുകളുടെ താക്കോല്‍വിതരണം മൂന്നിന‌് ഒ ആര്‍ കേളു എംഎല്‍എയും വൈത്തിരി താലൂക്കിലെ 18 വീടുകളുടെ താക്കോല്‍ദാനം ആറിന‌് സി കെ ശശീന്ദ്രന്‍ എംഎല്‍എയും നിര്‍വഹിക്കും.

പ്രളയാനന്തര പുനരധിവാസത്തിന്റെ ഭാഗമായുള്ള സംസ്ഥാന സഹകരണവകുപ്പിന്റെ ഭവന നിര്‍മാണ പദ്ധതി രാജ്യത്തിനുമാതൃകയാകുകയാണ‌്. 2040 വീടാണ‌് സംസ്ഥാനത്ത‌് നിര്‍മിക്കുന്നത‌്‌. 1150 വീടുകളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായി.

പ്രളയത്തില്‍ വീട‌് നഷ്ടപ്പെട്ടവര്‍ക്ക‌് അഞ്ച‌് ലക്ഷം ചെലവിലാണ‌് വീട‌് നിര്‍മിച്ചുനല്‍കുന്നത‌്. വയനാട്ടില്‍ ആദ്യ 50 ദിവസംകൊണ്ട‌് ആറ‌് വീടുകള്‍ നിര്‍മിച്ച‌ു. ഇവയുടെ കൈമാറ്റം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി നിര്‍വഹിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!