KOYILANDY DIARY.COM

The Perfect News Portal

ബഹ്‌റൈനില്‍ ഉറക്കത്തിനിടെ പ്രവാസി മലയാളി മരിച്ചു

മനാമ: ബഹ്‌റൈനില്‍ ഉറക്കത്തിനിടെ പ്രവാസി മലയാളി മരിച്ചു. തലശേരി ചൊക്ലി സി.പി റോഡില്‍ ‘സറ’യില്‍ അബ്ദുല്‍ അസീസ് ആണ് മരിച്ചത്. ബഹ്‌റൈനിലെ അല്‍അയാം അറബ് പത്രത്തിന്റെ പ്രസ് ജീവനക്കാരനായിരുന്നു അസീസ്.

അടുത്തിടെയാണ് അസീസിന്റെ ഭാര്യയും മകനും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ബഹ്‌റൈനിലേക്ക് എത്തിയത്. രാത്രി തറാവീഹ് നമസ്‌ക്കാരം കഴിഞ്ഞശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. പുലര്‍ച്ചെ രണ്ടരമണിയോടെ നോമ്ബിനായി അത്താഴം കഴിക്കാന്‍ വിളിച്ചപ്പോഴാണ് മരിച്ചവിവരം അറിയുന്നത്.

മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!