അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹത്തിന് വിവാഹ വേദിയില്‍ നിന്ന് സ്വര്‍ണ്ണവള
തലശേരി: രക്തസാക്ഷി അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹത്തിന് വിവാഹ വേദിയില്‍ നിന്ന് മുന്‍ എസ് എഫ് ഐ നേതാവ് സ്വര്‍ണ വള കൈമാറി. എസ് എഫ് ഐ മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം ഇന്‍സമാമുല്‍ അക്തറും വധു ഫെമിനയുമാണ് സ്വര്‍ണ്ണവള സമ്മാനിച്ചത്.
വള സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗംഎ എന്‍ ഷംസീര്‍ എംഎല്‍എക്ക് കൈമാറി. എസ്‌എഫ്‌ഐ നേതാക്കളായ മുഹമ്മദ് അഫ്സല്‍, മുഹമ്മദ് ഫാസില്‍, എം കെ ഹസന്‍, അര്‍ജുന്‍ എസ് കെ എന്നിവരും പങ്കെടുത്തു.




