KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഹാർബർ എഞ്ചിനീയറിങ് ഓഫീസിന് മുന്നിൽ മുസ്ലീംലീഗ് ധർണ്ണ

കൊയിലാണ്ടി: ഹാർബർ – കസ്റ്റംസ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, പൊട്ടിപ്പൊളിഞ്ഞ പഴയ മാർക്കറ്റ് കസ്റ്റംസ് റോഡ് പുതുക്കി പണിയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മണ്ഡലം മുസ്ലീം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഹാർബർ എഞ്ചിനീയറിങ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.

മണ്ഡലം പ്രസിഡണ്ടും, നഗരസഭ കൗൺസിലറുമായ വി. പി. ഇബ്രാഹിംകുട്ടി ധർണ്ണ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ സുമ കെ. ടി, ബുഷ്‌റ കുന്നത്ത്, സലീന സി. കെ, റഹ്മത്ത് കെ. വി, എ. അസീസ് മാസ്‌ററർ, എൻ. ഇ. മുഹമ്മദ്, അഹമ്മദ് ഹാജി, ബഷീർ ബാത്ത, സി. അബ്ദുള്ള, എൻ. അബ്ദുൾ ഖാദർ, ഷൗക്കത്തലി, കെ. കെ. വി. ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് ഹാർബർ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെ തുടർന്ന് ക്വോറി വേസ്റ്റ്‌  അടിക്കാനും താൽക്കാലിക പരിഹാരം കാണാനും തീരുമാനിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!