KOYILANDY DIARY

The Perfect News Portal

കയർ തൊഴിലാളി യൂണിയൻ പ്രവർത്തകർ സപ്ലൈ ഓഫീസിലേക്ക് മാർച്ച് നടത്തി

കൊയിലാണ്ടി: മുഴുവൻ കയർ തൊഴിലാളികളേയും റേഷൻ മുൻണനാ ലിസ്റ്റിൽ ഉൾപ്പടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കയർ തൊഴിലാളികൾ സി.ഐ.ടി.യു നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് സിവിൽ സപ്ലൈ ഓഫീസിലേക്ക് മാർച്ച് നടത്തി.

കൊയിലാണ്ടി ടൗണിൽ നിന്ന് പ്രകടനമായി സിവിൽ സ്റ്റേഷന് മുന്നിലേക്ക് നീങ്ങിയ പ്രവർത്തകരെ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ മുൻ എം.എൽ.എ പി. വിഷ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേപ്പയിൽ ബാലകൃഷ്ണൻ മാസ്റ്റർ, സ്മിത തോട്ടുങ്കര തുടങ്ങിയവർ സംസാരിച്ചു.

എൻ.കെ ഗംഗാധരൻ, ടി. ഭാസ്‌ക്കരൻ നമ്പ്യാർ, പി.പി സുരേന്ദ്രൻ, ടി.പി ദേവി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. കയർ തൊഴിലാളി യൂണിയൻ താലൂക്ക് സെക്രട്ടറി എം.എം മൂത്തോറൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *