KOYILANDY DIARY

The Perfect News Portal

ലാബ് റിപ്പോർട്ട് മാറിനൽകി: താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ യൂത്ത് കോൺഗ്രസ്സ് ഉപരോധിച്ചു

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ നിന്നും രോഗിക്ക് ലാബ് റിപ്പോർട്ട് മാറിനൽകിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ സൂപ്രണ്ടിനെ ഉപരോധിച്ചു. പെരുവട്ടൂർ സ്വദേശി മനോജ് എന്ന രോഗിക്ക് കരുണൻ എന്ന് പേരുളള മറ്റൊരു രോഗിയുടെ ലാബ് റിപ്പോർട്ടാണ് നൽകിയത്. ഡോക്ടർ ഇത് പരിശോധിച്ച് മരുന്ന് നൽകുകയും ചെയ്തു.

റാഷിദ് മുത്താമ്പി, രജിൻ മണ്ണാരി, സിനീഷ് കെ.വി, അഖിൽരാജ് മരളൂർ, അമൽകൃഷ്ണ പഞ്ഞാട്ട്, അരുൺ കുമാർ കെ.പി, പ്രശാന്ത് ടി.പി, സിഹിൻ കണ്ടത്തനാരി, മിഥുൻ പെരുവട്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *