KOYILANDY DIARY

The Perfect News Portal

പിറന്നാള്‍ ദിനത്തില്‍ രാജകുമാരിയുടെ ഫോട്ടോ പങ്കുവെച്ച്‌ ദുല്‍ഖര്‍

ഒടുവില്‍ ദുല്‍ഖര്‍ സല്‍മാന്റെ ആരാധകര്‍ ഏറെ നാളായി കാത്തിരുന്ന ആ ദിവസം വന്നെത്തിയിരിക്കുകയാണ്. ഇന്നലെ മുപ്പതാം പിറന്നാള്‍ ആഘോഷിച്ച ദുല്‍ഖറിന് ആരാധകരുടെ ആശംസകളുടെ പ്രവാഹമായിരുന്നു. അതിനൊപ്പം ആരാധകര്‍ക്ക് തിരിച്ച് താരം നല്‍കിയത് അതിലും വലിയ സമ്മാനമായിരുന്നു.

ദുല്‍ഖറിന്റെയും ഭാര്യ അമാലിന്റെയും മകള്‍ മറിയം അമീറ സല്‍മാന്റെ കൂടെ നില്‍ക്കുന്ന ചിത്രമാണ് താരം പുറത്തു വിട്ടിരിക്കുന്നത്. മേയ് 5 നായിരുന്നു ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയ്ക്കും മകള്‍ പിറന്നത്. പിന്നീട് ദുല്‍ഖറിന്റെ മകളാണെന്ന് പറഞ്ഞ് ഒരു കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലുടെ വൈറലായി മാറിയിരുന്നു.

അതായിരുന്നില്ല ദുല്‍ഖറിന്റെ മകള്‍. എന്നാല്‍ അത് വ്യാജമായിരുന്നെന്ന് താരം തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ആദ്യമായിട്ടാണ് ദുല്‍ഖറിന്റെ മകളുടെ ഫോട്ടോ താരം പുറത്ത് വിട്ടിരിക്കുന്നത്. മകള്‍ക്ക് ഇരുവരും മറിയം അമീറ സല്‍മാന്‍ എന്നായിരുന്നു പേരിട്ടത്. ദുല്‍ഖറിന്റെ കുഞ്ഞു കുടുംബത്തിന്റെ ഫോട്ടോ ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

Advertisements

ദുല്‍ഖറിന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ ഇന്നലെ ഫേസ്ബുക്കിൽ നിറഞ്ഞിരുന്നു. ഒപ്പം ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയില്‍ നിന്നും വലിയ സമ്മാനം കിട്ടിയിരുന്നു. നിലവില്‍ ദുല്‍ഖര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന മൂന്ന് സിനിമകളുടെ പോസ്റ്റാറായിരുന്നു ഇന്നലെ പുറത്തിറക്കിയത്.

സോളോ, മഹാനദി, പറവ എന്നീ സിനിമകളുടെ പോസ്റ്ററായിരുന്നു പുറത്ത് വന്നത്. നടന്‍ സൗബിന്‍ സാഹിര്‍ സംവിധാനം ചെയ്യുന്ന പറവയുടെ പോസ്റ്ററും ഇന്നലെ ദുല്‍ഖറിന്റെ പിറന്നാള്‍ പ്രമാണിച്ച് പുറത്തിറക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *