KOYILANDY DIARY

The Perfect News Portal

നിയമപാലകര്‍മാത്രമല്ല, മതനിരപേക്ഷതയുടെ കാവലാളുകള്‍ കൂടിയാകണം പോലീസ്: മന്ത്രി കെ.ടി. ജലീല്‍

കോഴിക്കോട്: വിരമിച്ചശേഷമായാലും പോലീസ് സേനാംഗങ്ങള്‍ സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന വിധത്തില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 29-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പോലീസ് എന്നും പോലീസായിരിക്കണം. നിയമപാലകര്‍മാത്രമല്ല, മതനിരപേക്ഷതയുടെ കാവലാളുകള്‍ കൂടിയാകണം പോലീസ്. സംസ്ഥാനപോലീസ് മേധാവിയായി വിരമിച്ചയാള്‍ ഒരു മതവിഭാഗത്തെപ്പറ്റി തെറ്റായ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാവും. വിരമിക്കുന്നതോടെ എന്തും പറയാമെന്നുകരുതുന്നത് ശരിയല്ല.

പോലീസില്‍ മുസ്ലിങ്ങള്‍ക്ക് പ്രത്യേകയൂണിഫോം വേണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ ശക്തമായി എതിര്‍ത്തത് മതനിരപേക്ഷമാകണം സേനയെന്ന നിലപാടുള്ളതിനാലാണ്. മതം വ്യക്തമാക്കുന്ന വിധത്തിലുള്ള ബാഹ്യചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് പോലീസിന് ഭൂഷണമല്ല. അത്തരം വിഭജനം വേണമെന്ന് വാദിക്കുന്നവര്‍ ഇന്നാട്ടിലെ ജനങ്ങള്‍ തമ്മിലടിച്ച് മരിച്ചോട്ടെ എന്നുകരുതുന്നവരാണെന്നും മന്ത്രി പറഞ്ഞു.

Advertisements

അസോസിയേഷന്‍ പ്രസിഡന്റ് ഡി.കെ. പൃഥ്വിരാജ് അധ്യക്ഷനായി. എ.ഡി.ജി.പി. ടോമിന്‍ ജെ. തച്ചങ്കരി, സിറ്റി പോലീസ് ചീഫ് എസ്. കാളിരാജ് മഹേഷ് കുമാര്‍, മധു കുറുപ്പത്ത്, സി.ആര്‍. ബിജു, കെ.എസ്. ഔസേപ്പ്, കെ.വി. വിശ്വനാഥന്‍, എം. നൂര്‍മുഹമ്മദ്, കെ.ജി. പ്രകാശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പൊതുസമ്മേളനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *