KOYILANDY DIARY

The Perfect News Portal

കൂ​റ്റൻ അണ​ലി പിടിയി​ലായി

വ​ടകര: മ​ണി​യൂർ മു​ട​പ്പി​ലാ​വിൽ കൂ​റ്റൻ അണ​ലി പിടിയി​ലായി. രാമ​ത്ത് മീ​ത്തൽ ആ​മി​ന​യു​ടെ വീ​ട്ടു​വ​ള​പ്പിൽ നി​ന്നാ​ണ് ഒ​ന്ന​ര മീ​റ്റർ നീ​ള​മു​ള്ള അ​ണ​ലി​യെ പി​ടി​കൂ​ടി​യത്. അ​യൽ​വാ​സി ഇ​ബ്രാ​ഹി​മി​ന്റെ ഭാ​ര്യ വി​റ​കെ​ടു​ക്കാൻ പ​റ​മ്പിൽ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​ണ​ലി​യെ ക​ണ്ടത്. ഓ​ടി​ക്കൂടിയ വീ​ട്ടു​കാരും പ​ര​സ​ര​വാ​സികളും തി​ര​ഞ്ഞെ​ങ്കി​ലും പാ​മ്പി​നെ ക​ണ്ടില്ല.

ക​ഴി​ഞ്ഞ ദിവ​സം രാ​വിലെ ഓ​ല​ക്കു​ള്ളിൽ നി​ന്നു വീണ്ടും പാ​മ്പ് പു​റ​ത്തു​വന്നു. നാ​ട്ടു​കാ​രു​ടെ രണ്ടാം ശ്ര​മവും വി​ജ​യി​ക്കാതായ​തോ​ടെ പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് ഓ​ഫീ​സിൽ നി​ന്ന് പാ​മ്പു​പി​ടു​ത്ത​ക്കാ​രൻ സു​രേ​ന്ദ്ര​നെ വിളിച്ചു വരുത്തുകയായിരുന്നു. പ​റ​മ്പിൽ നി​ന്നു ത​ന്നെ സു​രേ​ന്ദ്രൻ അ​ണ​ലി​യെ പി​ടി​കൂ​ടി വലി​യ കു​പ്പി​യി​ലട​ച്ച് പെ​രു​വ​ണ്ണാ​മൂ​ഴി​ക്കു കൊണ്ടു​പോയി. ഉ​ഗ്ര​വി​ഷ​മു​ള്ള അ​ണ​ലി​യു​ടെ ക​ടി​യേ​റ്റാൽ ര​ക്ഷ​പ്പെടു​ക പ്ര​യാ​സ​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *