KOYILANDY DIARY.COM

The Perfect News Portal

ദിലീപിനെ അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കനത്ത സുരക്ഷയിലാണ് അദ്ദേഹത്തെ കോടതിയില്‍ എത്തിച്ചത്.

ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി ദിലീപിനെ മൂന്നുദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ദിലീപിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. രാംകുമാര്‍ ആണ് ദിലീപിന് വേണ്ടി ഹാജരായത്. ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം (120 ബി) മാത്രമാണ് ചുമത്തിയിട്ടുള്ളതെന്ന് രാംകുമാര്‍ പറഞ്ഞു. പൊലീസ് ദിലീപിനെ മനപൂര്‍വം കുടുക്കിയതാണെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!