KOYILANDY DIARY.COM

The Perfect News Portal

ഇൻസ്റ്റാഗ്രാമിൽ 18 വയസിനു താഴെയുള്ളവർക്ക് പൂട്ട് വീഴും; പരിശോധന കർശനമാക്കി മെറ്റ

.

ഇൻസ്റ്റ​ഗ്രാമിൽ 18 വയസിന് താഴെയുള്ള ഉപയോക്താക്കളെ കണ്ടെത്തുന്നതിന് എഐ സഹായത്തോടെ പ്രായപരിശോധന കർശനമാക്കാൻ മെറ്റ. 18 വയസിന് താഴെയുള്ളവർക്ക് സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കുക എന്നതും മെറ്റയുടെ ലക്ഷ്യമാണ്. ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങുമ്പോൾ പ്രായം തെറ്റിച്ച് നൽകുന്നവരെ തിരിച്ചറിയാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. 13നും 17നും ഇടയിൽ പ്രായമുള്ള ഉപയോക്താക്കളെ ഇൻസ്റ്റാഗ്രാം സ്വയമേവ ടീൻ അക്കൗണ്ടുകളിലേക്ക് മാറ്റാറുണ്ട്.

 

അതേസമയം 13 വയസിന് താഴെയുള്ള കുട്ടികൾക്ക് ഇൻസ്റ്റാഗ്രാമിൽ രജിസ്റ്റർ ചെയ്യാൻ അനുമതിയില്ല. കൗമാരക്കാർക്ക് കൂടുതൽ സുരക്ഷിതമായ അന്തരീക്ഷമൊരുക്കാൻ ടീൻ അക്കൗണ്ടുകളിൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ തങ്ങൾ ഫോളോ ചെയ്യുന്നവരിൽ നിന്നോ ബന്ധമുള്ളവരിൽ നിന്നോ മാത്രമേ നേരിട്ടുള്ള സന്ദേശങ്ങൾ ലഭിക്കൂ. കൂടാതെ, അക്കൗണ്ടുകൾ തനിയെ പ്രൈവറ്റാകുകയും മോശം കമന്റുകൾ ഹൈഡ് ചെയ്യുകയും ചെയ്യും.

 

തങ്ങളുടെ യഥാർത്ഥ പ്രായം മറച്ചുവെച്ച് ഇത്തരം സുരക്ഷാ മാനദണ്ഡങ്ങൾ മറികടക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്താൻ ഉപയോക്താക്കളുടെ പ്രൊഫൈൽ വിവരങ്ങൾ, ജന്മദിനാഘോഷങ്ങൾ, സ്കൂൾ വിവരങ്ങൾ, ഫോട്ടോകളിലെയും വീഡിയോകളിലെയും ശാരീരിക രൂപങ്ങൾ എന്നിവ എഐ വിശകലനം ചെയ്യും.

Share news