KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

.

കോഴിക്കോട്: വിൽപ്പനയ്ക്കായി സൂക്ഷിച്ച 2.55 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. നന്മണ്ട തനോത്ത് വീട്ടിൽ കെ എസ് അനന്ദു (26), പുതിയാപ്പ പണ്ടാരക്കണ്ടി താഴത്ത് വീട്ടിൽ ടി. കീർത്തന (21) എന്നിവരെയാണ് ചേവായൂർ പൊലീസ്‌ അറസ്റ്റ് ചെയ്തത്. എംഡിഎംഎയ്ക്കുപുറമെ മയക്കുമരുന്ന് തൂക്കാനുള്ള ത്രാസും 11,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. 

 

മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാൻ കക്കുഴിപ്പാലത്തെ വാടക വീട്ടിലെത്തിയ വീട്ടുടമ പല തവണ വാതിലിൽ മുട്ടിയിട്ടും തുറക്കാത്തതിനെ തുടർന്ന്‌ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് വന്നിട്ടും ഏറെനേരം കഴിഞ്ഞാണ് വാതിൽ തുറന്നത്. പൊലീസിനെക്കണ്ട്‌ പരിഭ്രമിക്കുകയും പരസ്പര വിരുദ്ധമായി സംസാരിക്കുകയും ചെയ്തതോടെ സംശയംതോന്നി ദേഹപരിശോധന നടത്തിയപ്പോൾ പാന്റ്‌സിന്റെ പോക്കറ്റിൽനിന്ന് എംഡിഎംഎ കണ്ടത്തുകയായിരുന്നു.

 

അനന്ദുവിനെതിരെ നേരത്തെയും മയക്കുമരുന്ന് കേസുകളുണ്ട്‌. എരഞ്ഞിപ്പാലം രാരിച്ചൻ റോഡിലെ എംകെ ക്വിക്ക് സ്റ്റേ റൂംസിന് മുന്നിൽ പാർക്ക് ചെയ്ത ഇന്നോവ കാറിൽനിന്ന് 5.890 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ റിമാൻഡിലായിരുന്നു. ജാമ്യത്തിലിറങ്ങിയിരിക്കെയാണ് വീണ്ടും പിടിയിലായത്. എംഡിഎംഎ സൂക്ഷിച്ചതിന്‌ ബാലുശേരി സ്‌റ്റേഷനിലും കേസുണ്ട്‌. ചേവായൂർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എ വി ബിജു, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ. വന്ദന, സിവിൽ പൊലീസ് ഓഫീസർമാരായ പി വിജീഷ്, ഫസൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

 

Share news