വള്ളത്തോൾ ഗ്രന്ഥാലയം വയലാർ സ്മൃതി ദിനത്തിൽ ”രാഗബന്ധുരേ” സംഘടിപ്പിച്ചു
കൊയിലാണ്ടി: വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വയലാർ സ്മൃതി ദിനത്തിൽ ”രാഗബന്ധുരേ” സംഘടിപ്പിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷ നിഷാഗ ഇല്ലത്ത് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര അദ്ധ്യക്ഷത വഹിച്ചു. വി.പി. സദാനന്ദൻ വയലാർ സ്മരണ അവതരിപ്പിച്ചു. നിയ. ഇ.പി, ശ്രീലക്ഷ്മി പി, വിനോദ് ആതിര എന്നിവർ വയലാർ കവിതകളും ഗാനങ്ങളും ആലപിച്ചു. സഫീറ വി. കെ സ്വാഗതവും സച്ചിൻദേവ് കെ. നന്ദിയും പറഞ്ഞു.



