KOYILANDY DIARY.COM

The Perfect News Portal

കടുത്ത സാമ്പത്തിക പ്രതിസന്ധി: സ്വകാര്യ ബസുകൾ നവംബർ മൂന്ന് മുതൽ പണിമുടക്കിലേക്ക്

.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ പദ്ധതിയിലൂടെയുള്ള സാമ്പത്തിക നഷ്ടം പരിഹരിക്കുക, ബസ് ചാർജ് വർധിപ്പിക്കുക, വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

 

മിനിമം ബസ് ചാർജ് 20 രൂപയാക്കണമെന്നും വിദ്യാർത്ഥി കൺസഷൻ 10 രൂപയാക്കണമെന്നുമാണ് സ്വകാര്യ ബസ് ഫെഡറേഷൻറെ പ്രധാന ആവശ്യം. നവംബർ മുതൽ സർവീസുകൾ പൂർണമായി നിർത്തുമെന്ന് നേരത്തെ സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചിരുന്നു. തങ്ങളുടെ ഒരാവശ്യവും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും ബസ്സുടമകള്‍ പറയുന്നു.

 

Share news