KOYILANDY DIARY.COM

The Perfect News Portal

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

.

തിരുവമ്പാടി: കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർത്ഥിനിക്ക് ഗുരുതരമായിപരിക്കേറ്റു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി മുഫീദയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുട്ടിയുടെ കാൽപാദത്തിലൂടെ ബസിന്റെ മുൻചക്രം കയറിയിറങ്ങി.

 

ആദ്യം തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഫീദയെ, പരിക്കുകൾ ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് മാറ്റി. തിരുവമ്പാടി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുകയായിരുന്ന കെഎസ്ആർടിസി ബസ് ഇടിച്ചതിനെ തുടർന്ന് കുട്ടി ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഡ്രൈവറുടെ പൂർണ്ണമായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.

 

Share news