ജപ്പാനിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ക്യാമറയുമായി കൊയിലാണ്ടിക്കാരൻ
.
.
ജപ്പാനിൽ നടന്ന 20-ാംമത് ആച്ചി നെഗായ ഏഷ്യൻ ഗെയിംസിന്റെ ഫോട്ടോ പകർത്താനായി കൊയിലാണ്ടി പൊയിൽക്കാവ് സ്വദേശിയും. അഫ്സൽ ശ്യാം ആണ് UAE നാഷണൽ ഒളിമ്പിക്സ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് ക്യാമറയുമായി പങ്കെടുത്തത്. യു എ യിലെ ദേശീയ ദിനപത്രമായ എത്തിഹാദ് ന്യൂസിൽ ഫോട്ടോ ജേർണലിസ്റ്റ് ആയിരുന്നു അഫ്സൽ. ഇപ്പോൾ ദുബായ് സർക്കാരിൻ്റെ കീഴിലുള്ള ആർക്കിയോളജി ഡിപ്പാർട്മെന്റിൽ ജോലിചെയ്യുകയാണ്.
.

.
യു എ യിൽ മാധ്യമ പ്രവർത്തന രംഗത്ത് നിരവധി പുരസ്‌കാരങ്ങൾ നേടുകയും വളരെ മുൻപുതന്നെ ദുബായ് ഗവർമെൻ്റിൽ നിന്നും ഗോൾഡൻ വിസ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ കുടുംബത്തോടൊപ്പം ദുബായിൽ താമസിക്കുന്ന അഫ്സൽ ശ്യം കൊയിലാണ്ടി പൊയിൽക്കാവ് സ്വദേശിയാണ്.




