KOYILANDY DIARY.COM

The Perfect News Portal

കേളപ്പജി സ്വാതന്ത്രത്തോടൊപ്പം സാമൂഹ്യ പരിഷ്‌കരണത്തിനായും പോരാടി: കെ. ലോഹ്യ

.

കൊയിലാണ്ടി: കേളപ്പജിയെ കേവലം സ്വാതന്ത്ര സമര പോരാളി മാത്രമായി കാണാൻ കഴിയില്ലെന്നും ഒരേ സമയം സാമൂഹ്യ പരിഷ്‌കരണം, അനാചരങ്ങൾ  എന്നിവയ്‌ക്കെതിരായും പോരാടിയ ധീരനായ ദേശീയവാദിയായ സോഷ്യലിസ്‌റ്റായിരുന്നു കേളപ്പജി എന്ന് രാഷ്‌ട്രീയ ജനതാദൾ സംസ്ഥാന സിക്രട്ടറി കെ. ലോഹ്യ അഭിപ്രായപ്പെട്ടു. കേളപ്പജി ദിനാചരണത്തിൻ്റെ ഭാഗമായി ആർ.ജെ.ഡി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കേളപ്പജി പ്രതിമയിൽ നടന്ന പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്‌മണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകൃതസമ്മേളനത്തിൽ ആധ്യക്ഷത വഹിക്കുകയും പിന്നീട് കിസാൻ മസ്ദൂർ പ്രജാ പാർട്ടി രൂപീകരിച്ച് പൊന്നാനിയിൽ സ്ഥാനാർത്ഥിയായി മത്സരിച്ച് ആദ്യ പാർലിമെൻ്റിൽ അംഗമായി സ്വാതന്ത്ര്യാനന്തരം പി.എസ് പിയിൽ അംഗമായി പ്രവർത്തിച്ച കേളപ്പജിയെന്ന സോഷ്യലിസ്‌റ്റിനെ സൗകര്യപൂർവ്വം വിസ്മരിക്കാനാണ് ശ്രമം നടക്കുന്നതെന്നും ലോഹ്യ പറഞ്ഞു.

രാഷ്ട്രീയ ജനതാദൾ കൊയിലാണ്ടി മുൻസിപ്പൽ കമ്മറ്റി ചെയർമാൻ അഡ്വ. ടി.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആർജെ.ഡി നിയോജക മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കമ്മറ്റി അംഗങ്ങളായ സുരേഷ്‌ മേലേപ്പുറത്ത്, പി.കെ കബീർ സലാല, മുൻസിപ്പൽ കൗൺസിലർ സി.കെ ജയദേവൻ, ടി.കെ ശശിധരൻ, കോരങ്കണ്ടി ഗിരീഷ്, വി.പി മുകുന്ദൻ, കെ. ബാലൻ നായർ സംസാരിച്ചു.

Share news