KOYILANDY DIARY.COM

The Perfect News Portal

ആർമി റിക്രൂട്ട്മെന്റ് റാലി ഒക്ടോബർ 7 മുതൽ 16 വരെ

.
കോഴിക്കോട്: ജൂണിൽ നടന്ന അഗ്നി വീർ പൊതുപ്രവേശന പരീക്ഷയിൽ വിജയിച്ചവർക്കുള്ള ശാരീരിക ക്ഷമത ടെസ്റ്റും മെഡിക്കൽ ടെസ്റ്റും ഇന്ന് മുതൽ (ഒക്ടോബർ ഏഴ്) ഒക്ടോബർ 16 വരെ കോഴിക്കോട് ഫിസിക്കൽ എജ്യുക്കേഷൻ കോളേജ് ഗ്രൗണ്ടിൽ നടത്തും. ഒക്ടോബർ 15 ന് വനിത ആർമി റിക്രൂട്ട്മെന്റ് റാലിയും നടക്കും. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെയും മാഹി, ലക്ഷദ്വീപ് പ്രദേശങ്ങളിലെയും ഉദ്യോഗാർത്ഥികൾക്ക് ടെസ്റ്റിൽ പങ്കെടുക്കാം.
Share news