KOYILANDY DIARY.COM

The Perfect News Portal

2026 ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു

.

2026 ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. പുരസ്കാരം മൂന്ന് പേർ പങ്കിട്ടു. കാൾ ഡീസെറോത്ത്, പീറ്റർ ഹെഗ്‌മാൻ, ജോർജ് ന​ഗേൽ എന്നിവർക്കാണ് പുരസ്കാരം. പ്രകാശ നിയന്ത്രിത അയോൺ ചാനലുകളെയും ഒപ്‌റ്റോജനെറ്റിക്‌സിനെയും കുറിച്ചുള്ള കണ്ടെത്തലുകൾക്കാണ് അം​ഗീകാരം. തലച്ചോറിലെ നാഡീകോശങ്ങൾ എങ്ങനെയാണ് ഓർമകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും രൂപപ്പെടുത്തുന്നത് എന്ന് മനസിലാക്കാൻ സഹായിക്കുന്ന ഒരു ശാസ്ത്ര രീതിയാണ് ഒപ്റ്റോജനെറ്റിക്സ്.

 

ഏകകോശ പായലിൽ (single-celled alga) നിന്ന് ചാനൽ റോഡോപ്സിൻ (channelrhodopsin) എന്ന സവിശേഷമായ ഒരു പ്രോട്ടീൻ പീറ്റർ ഹെഗെമാനും ജോർജ് ന​ഗേലും ചേർന്ന് കണ്ടെത്തി. കാൾ ഡീസെറോത്ത് ഈ പ്രോട്ടീനിനെ നാഡീകോശങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന, പ്രകാശം അടിസ്ഥാനമാക്കിയുള്ള ഒരു സ്വിച്ച് ആക്കി മാറ്റി. ഇതിലൂടെ ന്യൂറോസയൻസിൽ ഒരു പുതിയ യുഗത്തിനാണ് മൂവരും ചേർന്ന് അടിത്തറയിട്ടത്.

 

Share news